Tag: Malabar News
പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥിയെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ജില്ലയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരനായ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചാത്തമംഗലം സ്വദേശി ഹുസ്‌നിയെ വെള്ളച്ചാട്ടത്തിനടുത്ത് വെച്ച് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. പുഴയ്‌ക്ക് കുറുകെ...
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം
പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന...
ധോണിയിലെ കാട്ടാന ആക്രമണം; ആനയെ മയക്കുവെടി വെക്കും, നഷ്‌ടപരിഹാരം നൽകും
പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാരെ തണുപ്പിക്കാൻ അധികൃതർ സ്‌ഥലത്തെത്തി. സ്‌ഥലം എംഎൽഎ, ആർഡിഒ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ആനയെ മയക്കുവെടി വെക്കാൻ...
നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാർ
പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫിസ് ഉപരോധിക്കുകയാണ്. അകത്തേത്തറ,...
അമ്മയും കുഞ്ഞും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെ മൊഴിയെടുത്തു
പാലക്കാട്: ജില്ലയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര...
കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് കളക്‌ടർ അറിയിച്ചു.
നേരത്തെ കാസർഗോഡ് ജില്ലയിലെയും,...
തീർഥാടന യാത്രാ പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി
കണ്ണൂർ: ഉല്ലാസയാത്രാ പാക്കേജുകൾക്ക് പിന്നാലെ തീർഥാടന യാത്രാ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കെഎസ്ആർടിസിയാണ് പുതിയ ആശയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നാലമ്പല തീർഥാടന യാത്രയാണ് കണ്ണൂർ കെഎസ്ആർടിസി ഏറ്റവും പുതിയതായി ആവിഷ്‌കരിക്കുന്നത്.
രാമായണ മാസമായ...
ചങ്ങരംകുളത്ത് മുടി വളർത്തിയ വിദ്യാർഥിയെ അധ്യാപകൻ കോളറിന് പിടിച്ച് വലിച്ചിഴച്ചു
മലപ്പുറം: ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്‌ളാസ് വിദ്യാർഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി.
കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ...






































