കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

By Team Member, Malabar News
Educational Institutions In Kannur District Also Will Be Closed Due To Heavy Rain
Ajwa Travels

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി ആയിരിക്കുമെന്ന് കളക്‌ടർ അറിയിച്ചു.

നേരത്തെ കാസർഗോഡ് ജില്ലയിലെയും, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. കൂടാതെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ചിന്തൻ ശിവിരിനിടെ പീഡനം; പരാതി വ്യാജമെന്ന് വിവേക് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE