ചങ്ങരംകുളത്ത് മുടി വളർത്തിയ വിദ്യാർഥിയെ അധ്യാപകൻ കോളറിന് പിടിച്ച് വലിച്ചിഴച്ചു

By Desk Reporter, Malabar News
The teacher grabbed the student who had grown his hair in Changaramkulam
Representational Image
Ajwa Travels

മലപ്പുറം: ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്‌ളാസ് വിദ്യാർഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി.

കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു. എന്നാൽ സ്‌കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായി മാതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി. കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെന്നും യുവതി പറഞ്ഞു.

Most Read:  യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE