അമ്മയും കുഞ്ഞും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെ മൊഴിയെടുത്തു

By Team Member, Malabar News
Statement Of Palakkad Thangam Hospital Doctors Was Taken
Ajwa Travels

പാലക്കാട്: ജില്ലയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്‌ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചികിൽസാ പിഴവിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് കുടുംബം നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.

ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ചു കൃത്യമായ വിവരം നല്‍കിയിരുന്നില്ലെന്നും, ചികിൽസയുമായി ബന്ധപ്പെട്ട അനുമതി പേപ്പറില്‍ നിർബന്ധപൂർവ്വം ഒപ്പുവച്ചു വാങ്ങുകയായിരുന്നു എന്നും കുടുംബം ആരോപിച്ചു. കൂടാതെ ഗർഭപാത്രം നീക്കിയത് പോലും അങ്ങോട്ട് ചോദിച്ചപ്പോഴാണ് ഡോക്‌ടർമാർ അറിയിച്ചതെന്നാണ് കുടുംബം വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ ജൂൺ 4ആം തീയതിയാണ് പ്രസവത്തെ തുടർന്ന് ഐശ്വര്യ പാലക്കാട് തങ്കം ആശുപത്രിയിൽ മരിച്ചത്. അതിന് തലേ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. തുടർന്നാണ് ചികിൽസാ പിഴവ് ആരോപിച്ച് ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയത്.

Read also: കനത്ത മഴ തുടരുന്നു; കണ്ണൂരിലും നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE