Tag: Malabar News
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്
കാസർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...
സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി
കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 120 കിലോ പിടികൂടി
കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോഗ്രാം കഞ്ചാവ് പിടികൂടി. സിറ്റി പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
രഹസ്യ...
യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ
കാസർഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസ് മണ്ഡലം...
പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു
കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു
തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
എട്ടു മാസമായി...
തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്
ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...






































