ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ

By Trainee Reporter, Malabar News
minor girl_rape case-malappuram
Representational image
Ajwa Travels

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നവരുടെ മകളാണ് ക്രൂരമായ രീതിയിൽ ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ രക്ഷിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

ആറു വയസുകാരിയെ കൂടാതെ മൂന്നരയും ഒന്നരയും വയസുള്ള രണ്ട് ആൺകുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.

രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും പുറത്തേക്ക് പോവുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. വടകര റൂറൽ എസ്‌പി ശ്രീനിവാസ്, താമരശേരി ഡിവൈഎസ്‌പി പൃഥ്വിരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read also: റെയ്‌ഡ്‌ പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE