തൃശൂരിൽ എസ് ബി ഐ മാനേജർക്ക് നേരെ വധശ്രമം; ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു

By Desk Reporter, Malabar News
police_2020 Oct-22
Representational Image
Ajwa Travels

തൃശൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാട്ടൂർ ബ്രാഞ്ച് മാനേജർക്കു നേരെ വധശ്രമം. സ്‌കൂട്ടറിൽ എത്തിയ പ്രതി ബാങ്ക് മാനേജർ പിവി രാജേഷിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിക്കുക ആയിരുന്നു. രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം.

ആക്രമണത്തിന് ശേഷം ഇയാൾ സ്‌കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനായി സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്. കാട്ടൂർ ഇൻസ്‌പെക്‌ടർ സജീവ്, എസ് ഐ വിവി വിമൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Malabar News:  വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലല്ല; ആരോപണം തള്ളി എസ് പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE