കോവിഡ്; തൃശൂരില്‍ പ്രതിദിന സമ്പര്‍ക്ക രോഗികള്‍ കൂടുന്നു

By Team Member, Malabar News
Malabarnews_covid in thrissur
Representational image
Ajwa Travels

തൃശൂര്‍ : സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂരില്‍ നിന്നും. 1,114 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1,095 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. സംസ്‌ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണത്തിലും തൃശൂര്‍ രണ്ടാം സ്‌ഥാനത്താണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ജില്ലയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടി ആകുമ്പോള്‍ ജില്ലയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 43,117 ആയി ഉയര്‍ന്നു.

ജില്ലയില്‍ ഇന്നലെ രോഗമുക്‌തരായ ആളുകളുടെ എണ്ണം 936 ആണ്. ഇതോടെ ജില്ലയില്‍ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 32,879 ആയി. നിലവില്‍ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 9,900 ആണ്. ഒപ്പം തന്നെ തൃശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റ് ജില്ലകളില്‍ ചികിൽസയില്‍ കഴിയുന്നുണ്ട്.

ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ച ആളുകളില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കൂടാതെ അന്യ സംസ്‌ഥാനത്ത് നിന്നും എത്തിയ 4 പേര്‍ക്കും ഉറവിടം അറിയാത്ത 7 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ 6,332 ആളുകള്‍ വീടുകളിലാണ് ചികിൽസയില്‍ കഴിയുന്നത്. ഇന്നലെ പുതുതായി 852 ആളുകളെ കൂടി ചികില്‍സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Malabar News : യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE