Tue, Feb 24, 2026
30 C
Dubai
Home Tags Malappuram News

Tag: Malappuram News

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

മലപ്പുറം: ജില്ലയിലെ എടപ്പാൾ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. മാണൂർ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി...

തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: തികച്ചും അവിശ്വസനീയമായ ഒരു വാർത്ത കേട്ട ഞെട്ടലിലാണ് മലപ്പുറത്തുകാർ. ഒരു പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച യുവാവിന്റെ അതിദാരുണമായ കഥ കേട്ടാണ് നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത്. മലപ്പുറം കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽ ഇന്നലെ...

മലപ്പുറത്ത് മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്‌പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ,...

സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; നാല് അധ്യാപകർക്ക് സസ്‌പെൻഷൻ

മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് രാത്രിയുടെ മറവിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. പ്രധാനാധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ...

മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർതൃപിതാവ് അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്‌റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരി അബൂബക്കർ ആണ് അറസ്‌റ്റിലായത്‌. ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. മങ്കട വെള്ളില...

‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി

മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ...

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മ ഗുരുതരാവസ്‌ഥയിൽ

മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവർ ഗുരുതരാവസ്‌ഥയിലാണ്. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിൻ ആണ് മരിച്ചത്....

35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു

മലപ്പുറം: ഫുട്‍ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ അബദ്ധത്തിൽ 35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണു. കോണോംപാറ യുകെപടിയിലെ അരീപുരംപുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്...
- Advertisement -