‘ബാറിൽ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുത്’; വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി

അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ പരിസരത്തു നിന്നോ മദ്യപിച്ചു ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.

By Trainee Reporter, Malabar News
Malappuram SP Shashidharan
മലപ്പുറം എസ്‌പി ശശിധരൻ
Ajwa Travels

മലപ്പുറം: ബാറുകളിൽ നിന്ന് ഇറങ്ങുന്നവരുടെ വാഹന പരിശോധന പാടില്ലെന്ന വിചിത്ര ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്‌പി ശശിധരൻ. ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് നടപടി. ബാറിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ബാർ ഉടമകൾ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് മലപ്പുറം ജില്ലാ പോലീസ് വിചിത്ര സർക്കുലർ ഇറക്കിയത്.

ഡിവൈഎസ്‌പിമാർക്കും എസ്‌എച്ച്‌ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്. പോലീസ് വാഹന പരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ പരിസരത്തു നിന്നോ മദ്യപിച്ചു ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. സർക്കുലർ പുറത്തുവന്നതോടെ വലിയ പുലിവാലായി മാറുകയായിരുന്നു.

അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കി. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും, ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്‌ഥർക്ക്‌ പിഴവ് ഉണ്ടെന്നുമാണ് എസ്‌പി ശശിധരൻ വ്യക്‌തമാക്കിയത്. പുതുക്കിയ നിർദ്ദേശം പിന്നീട് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പറ്റിയത് ക്ളറിക്കൽ മിസ്‌റ്റേക് ആണെന്നും അതിനാലാണ് പിൻവലിക്കുന്നതെന്നും എസ്‌പി വിശദീകരിച്ചിട്ടുണ്ട്.

Most Read| കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE