മലപ്പുറം: ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ അമ്മയെ കിണറ്റിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. ഇവർ ഗുരുതരാവസ്‌ഥയിലാണ്. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീനയെ (35) പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്ന് രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. കുട്ടി മരിച്ച നിലയിലായിരുന്നു. അബോധാവസ്‌ഥയിലായ ഹസീനയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് സംഭവമെന്ന് വ്യക്‌തമല്ല. പോലീസ് സ്‌ഥലത്തെത്തി വീട്ടുകാരുടെ മൊഴിയെടുക്കുകയാണ്.
Most Read| രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാൻ പോലീസ്; മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ്