35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു

നിഹാലിനെ കാര്യമായ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന

By Desk Reporter, Malabar News
Child fell into well was rescued

മലപ്പുറം: ഫുട്‍ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ അബദ്ധത്തിൽ 35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണു. കോണോംപാറ യുകെപടിയിലെ അരീപുരംപുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് പന്തു കളിക്കുന്നതിനിടയിലാണ് ഗ്രൗണ്ടിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ കിണറ്റിൽ നിഹാൽ വീണത്. രണ്ടാൾപൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. മുണ്ടുപറമ്പിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേന നിഹാലിനെ കാര്യമായ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്തി.

റെസ്ക്യു നെറ്റ് ഇറക്കിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. സേന എത്തുന്നതു വരെ കിണറ്റിലേക്ക് നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നിഹാൽ. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ എംഎച്ച് മുഹമ്മദലിയുടെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ടികെ നിശാന്ത്, എൻ ജംഷാദ്, കെ സുധീഷ്, കെ അബ്‌ദുൽ ജബ്ബാർ, ഫസലുല്ല, ഹോംഗാർഡ് സി വേണുഗോപാൽ, സി രാജേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

TECH NEWS | നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE