മലപ്പുറത്ത് മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്

By Trainee Reporter, Malabar News
clash-malappuram-music-fest
Ajwa Travels

മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്‌റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്‌പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ, സംഘാടകർ ഇത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ജനം അക്രമാസക്‌തരായത്.

രോക്ഷാകുലരായ ജനങ്ങൾ ടിക്കറ്റ് കൗണ്ടറുകളും ഉപകരണങ്ങളും സ്‌റ്റേജും ഉൾപ്പടെ അടിച്ചു തകർത്തു. സംഘാടകർക്ക് നേരെ കൈയ്യേറ്റശ്രമവും ഉണ്ടായതായാണ് ആരോപണം. അതിനിടെ, അക്രമം നടത്തിയവർക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേർക്കെതിരേയാണ് കേസ്. പോലീസ് അനുമതി ഇല്ലാതെയാണ് മ്യൂസിക് ഫെസ്‌റ്റ് നടത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Most Read| ചിന്നക്കനാലിലെ ഭൂമി കൈയ്യേറ്റം; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE