Tag: Malappuram News
ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്
മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വോളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്ന പരാതിയിലാണ് സംഘർഷമുണ്ടായത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്‌തിരുന്ന...
40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
അരീക്കോട്: പുത്തലം കൈപ്പക്കുളത്ത് 40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ ഷിഹാബുദ്ദിൻ, വയനാട് വൈത്തിരി താലൂക്ക്...
ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ
പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...
വേനൽമഴ; 2 കോടിയുടെ നെല്ല് നശിച്ച് പൊന്നാനി കോളിലെ 5 പഞ്ചായത്തുകൾ
മലപ്പുറം : ജില്ലയിലെ പൊന്നാനി കോളിൽ വേനൽ മഴയെ തുടർന്ന് നശിച്ചത് 2 കോടി രൂപയുടെ നെല്ല്. ജില്ലയിലെ 5 പഞ്ചായത്തുകളിലാണ് ഇത്രയധികം രൂപയുടെ കൃഷിനാശം ഉണ്ടായത്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ...
പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി
എടക്കര: മൈസൂരുവിൽനിന്ന് നാടുകാണിച്ചുരം വഴി പെരിന്തൽമണ്ണയിലേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പിൽനിന്ന് എക്‌സൈസ് വിദേശമദ്യം പിടികൂടി. വാഹനത്തിന്റെ ഉടമയെ കസ്‌റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ താഴെക്കോട് മുല്ലപ്പള്ളിവീട്ടിൽ മുഹമ്മദ് ഫൈസൽ (45) ആണ് അറസ്‌റ്റിലായത്. 67 ലിറ്റർ...
നിലമ്പൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്
മലപ്പുറം: നിലമ്പൂരിൽ ആംബുലൻസ് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോവിഡ് രോഗിയുമായി മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച്...
പാഠപുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് അധ്യാപകരുടെ പുസ്‌തകവണ്ടി
മഞ്ചേരി: ഓൺലൈൻ ക്ളാസ് ആരംഭിച്ചിട്ടും പാഠപുസ്‌തകങ്ങൾ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികൾക്ക് ആശ്വാസമായി മഞ്ചേരി എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂൾ. അധ്യാപകർ നേതൃത്വം നൽകുന്ന പുസ്‌തക വണ്ടിയിലൂടെ പുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകി.
3,300ഓളം കുട്ടികൾ...
ലോക്ക്ഡൗൺ നിയന്ത്രണ ലംഘനം; ലൈസൻസില്ലാതെ പ്രവർത്തിച്ച ഓൺലൈൻ വ്യാപാര കേന്ദ്രം അടപ്പിച്ചു
പെരിന്തൽമണ്ണ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്, ലൈസൻസില്ലാതെ എൺപതിലേറെ തൊഴിലാളികളെ വെച്ച് പ്രവർത്തിച്ച ഓൺലൈൻ വ്യാപാര സ്‌ഥാപനം അടപ്പിച്ചു. കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നീക്കം. പെരിന്തൽമണ്ണ ഒലിങ്കര എരവിമംഗലത്തെ...




































