40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

By Trainee Reporter, Malabar News
arrest
Representational Image

അരീക്കോട്: പുത്തലം കൈപ്പക്കുളത്ത് 40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ ഷിഹാബുദ്ദിൻ, വയനാട് വൈത്തിരി താലൂക്ക് പൊഴുതന വില്ലേജിലെ നിവേദ്യം വീട്ടിൽ രഞ്‌ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ഇർഷാദ് എന്നിവരെ സർക്കിൾ ഇൻസ്‌പെക്‌ടർ നിഗീഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തു.

വെള്ളിയാഴ്‌ച പുലർച്ചെ 3.30ന് മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസ്‌ കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ്‌ സർക്കിൾ സംഘവും സംയുക്‌തമായി അരീക്കോട് മേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ ലോക്ക്ഡൗണി’ലാണ് ഇവരെ പിടികൂടിയത്.

ലോക്ക്ഡൗൺ സമയത്ത് സംഘം വൻതോതിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് അരീക്കോട്, വിളയിക്കൽ, പള്ളിക്കൽ ബസാർ, നിരോട്ടിക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതായി എക്‌സൈസ്‌ ഷാഡോ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലകളിൽ നിരീക്ഷണം നടത്തി. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവരെ വരുംദിവസങ്ങളിൽ അറസ്‌റ്റ് ചെയ്യുമെന്നും എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ അറിയിച്ചു.

Read also: കണ്ണൂര്‍ കൂടാളിയില്‍ വന്‍ വ്യാജ മദ്യവേട്ട; 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE