പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി

By Staff Reporter, Malabar News
liquor seized
Representational Image
Ajwa Travels

എടക്കര: മൈസൂരുവിൽനിന്ന്‌ നാടുകാണിച്ചുരം വഴി പെരിന്തൽമണ്ണയിലേക്ക്‌ പച്ചക്കറിയുമായി വന്ന പിക്കപ്പിൽനിന്ന് എക്‌സൈസ്‌ വിദേശമദ്യം പിടികൂടി. വാഹനത്തിന്റെ ഉടമയെ കസ്‌റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ താഴെക്കോട്‌ മുല്ലപ്പള്ളിവീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) ആണ്‌ അറസ്‌റ്റിലായത്‌. 67 ലിറ്റർ വിദേശമദ്യമാണ് വാഹനത്തിനിന്നും പിടികൂടിയത്.

വഴിക്കടവ്‌ ആനമറി എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റിൽ നടന്ന പരിശോധനയിലാണ്‌ മദ്യം കണ്ടെത്തിയത്. 750 മില്ലിലിറ്ററിന്റെ 44 ബോട്ടിലുകളും 375 മില്ലിലിറ്ററിന്റെ 92 ബോട്ടിലുകളുമാണ് ഉണ്ടായിരുന്നത്. കർണാടക സർക്കാർ നിർമിച്ച മദ്യമാണിതെന്ന് അധികൃതർ അറിയിച്ചു.

എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ വിപി ജയപ്രകാശ്‌, പ്രിവന്റീവ്‌ ഓഫിസർ പി സുധാകരൻ, സിവിൽ എക്‌സൈസ്‌ ഓഫിസർ അമീൻ അൽത്താഫ്‌, എം സുലൈമാൻ, പി രജിലാൽ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.

Malabar News: കോവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE