ലോക്ക്ഡൗൺ നിയന്ത്രണ ലംഘനം; ലൈസൻസില്ലാതെ പ്രവർത്തിച്ച ഓൺലൈൻ വ്യാപാര കേന്ദ്രം അടപ്പിച്ചു

By Trainee Reporter, Malabar News
shop closed after lockdown violation
Representational image
Ajwa Travels

പെരിന്തൽമണ്ണ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്, ലൈസൻസില്ലാതെ എൺപതിലേറെ തൊഴിലാളികളെ വെച്ച് പ്രവർത്തിച്ച ഓൺലൈൻ വ്യാപാര സ്‌ഥാപനം അടപ്പിച്ചു. കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് നീക്കം. പെരിന്തൽമണ്ണ ഒലിങ്കര എരവിമംഗലത്തെ ഓൺലൈൻ വ്യാപാര കേന്ദ്രമാണ് അടപ്പിച്ചത്.

വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് കെ സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടിയുമായെത്തി സ്‌ഥാപനത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. ഇതിനെ തുടർന്ന് പോലീസും നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്‌ടറും എത്തിയാണ് സ്‌ഥാപനം അടപ്പിച്ചത്.

കടകളിൽ വിൽക്കുന്ന മൊബൈൽ ഫോൺ, ചെരിപ്പ്, വസ്‌ത്രങ്ങൾ, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ തുടങ്ങിയവ തൊഴിലാളികളെ വെച്ച് ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയാണ് സ്‌ഥാപനം ചെയ്യുന്നത്. ജില്ലയിൽ കടകൾ അടച്ചിട്ട് വ്യാപാരി സമൂഹം ലോക്ക്ഡൗണിനോട് സഹകരിക്കുമ്പോഴും, ഓൺലൈൻ കച്ചവടത്തിന്റെ മറവിൽ നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്‌ഥാപനങ്ങളെ തടയുമെന്ന് വ്യാപാരി വ്യവസായി ഭാരവാഹികൾ പറഞ്ഞു.

Read also: ബിജെപിയില്‍ പ്രതീക്ഷയില്ല; ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE