തൃശൂര്‍: ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ടു ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചു ഫേസ്ബുക്കിൽ കുറിപ്പിട്ടതിനെ തുടർന്ന് ഋഷിയെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു.
ബിജെപിയില്‍ പ്രതീക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള വിമര്‍ശനം പോലും അംഗീകരിക്കാത്ത പാര്‍ട്ടിയാണത്. കോണ്‍ഗ്രസ് നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നും അന്തിമതീരുമാനം ഉടനുണ്ടാകുമെന്നും ഋഷി പറഞ്ഞു.
Read also: ‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ