പാഠപുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് അധ്യാപകരുടെ പുസ്‌തകവണ്ടി

By Trainee Reporter, Malabar News
textbook distribution
Representational image
Ajwa Travels

മഞ്ചേരി: ഓൺലൈൻ ക്ളാസ് ആരംഭിച്ചിട്ടും പാഠപുസ്‌തകങ്ങൾ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികൾക്ക് ആശ്വാസമായി മഞ്ചേരി എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂൾ. അധ്യാപകർ നേതൃത്വം നൽകുന്ന പുസ്‌തക വണ്ടിയിലൂടെ പുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകി.

3,300ഓളം കുട്ടികൾ പഠിക്കുന്ന ഹൈസ്‌കൂൾ, യുപി വിഭാഗങ്ങളിലെ 5 മുതൽ 8 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ പുസ്‌തകങ്ങൾ നൽകാൻ ആരംഭിച്ചത്. വീടിനടുത്തുള്ള നിശ്‌ചിത പോയന്റുകളിൽ വാഹനം എത്തുന്ന വിവരം ക്‌ളാസ്‌ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിച്ച് അധ്യാപകരാണ് പാഠപുസ്‌തക വിതരണത്തിന് നേതൃത്വം നൽകുന്നത്.

പിടിഎ പ്രസിഡണ്ട് പിഎം നാസർ പുസ്‌തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്‌തു. പ്രധാനാധ്യാപകൻ കെഎം അബ്‌ദുൾ ഷുക്കൂറും ശിഹാർ അരിപ്ര, കമാലുദ്ദീൻ, പി ഷഫീഖ്, എംഎ ഇർഷാദ്, അസീസ്, നിഷാദ്, ഹൈദ്രസ് തുടങ്ങിയവരും പുസ്‌തക വിതരണത്തിൽ പങ്കെടുത്തു.

Read also: കോൺഗ്രസ് ദുഷ്‌കരമായ അവസ്‌ഥയിലാണ്‌, യുക്‌തിയുള്ളവർക്ക് അതറിയാം; സൽമാൻ ഖുർഷിദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE