Fri, Jan 23, 2026
18 C
Dubai
Home Tags Munnar

Tag: Munnar

മൂന്നാർ സ്‌കൈ ഡൈനിങ് അപകടം; മുഴുവൻ സഞ്ചാരികളെയും സുരക്ഷിതമായി നിരത്തിറക്കി

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിനിടെ കുടുങ്ങിയ മുഴുവൻ വിനോദസഞ്ചാരികളെയും സുരക്ഷിതമായി നിലത്തിറക്കി. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120...

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തത് ഉന്നതർക്ക് വേണ്ടിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നതർക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ കയ്യേറ്റങ്ങൾ സർക്കാർ ഒഴിപ്പിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ കൃത്യമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി...

പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; തടയുമെന്ന് ആക്ഷൻ കൗൺസിൽ- നിരോധനാജ്‌ഞ

തൊടുപുഴ: ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയുടെ തീരത്തുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു. പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പ് പോലീസിന്റെ സഹായം...

‘പിജെ ജോസഫ് തൊടുപുഴക്കാരുടെ ഗതികേട്’; വ്യക്‌തി അധിക്ഷേപവുമായി എംഎം മണി

ഇടുക്കി: പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നാണ് എംഎം മണിയുടെ പരാമർശം. പിജെ ജോസഫ് നിയമസഭയിൽ...

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ; ചിന്നക്കനാലിൽ അഞ്ചു ഏക്കർ ഒഴിപ്പിച്ചു

മൂന്നാർ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയ അഞ്ചു ഏക്കർ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. രാവിലെ ആറുമണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജില്ലാ...

ചൂട് ചായയെ ചൊല്ലിയുണ്ടായ തർക്കം; 4 പേര്‍ അറസ്‌റ്റില്‍

മൂന്നാര്‍: വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കൾ അറസ്‌റ്റിൽ. ടോപ്പ് സ്‌റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22), മുഹമ്മദ്ദ് ഷാന്‍ (20), ഡിനില്‍ (22)...

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തു ഒഴിച്ച് ടൂറിസ്‌റ്റുകാർ; തിരിച്ചടിച്ച് ഹോട്ടലുടമ

മൂന്നാർ: ചൂട് ചായയെ ചൊല്ലി വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് ബസ് ഡ്രൈവർ ഉൾപ്പടെ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ്...

ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നാറിലെ കോളേജുകൾ നാളെ തുറക്കില്ല

ഇടുക്കി: നീണ്ട ഇടവേളയ്‌ക്ക് ശേഷം നാളെ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുകയാണ്. സുരക്ഷിതമായി പഠനം നടത്താൻ കോളേജ് അധികൃതരും വിവിധ സംഘടനാ പ്രവർത്തകരും സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എന്നാൽ, മൂന്നാറിലെ സർക്കാർ കോളേജുകൾ നാളെ...
- Advertisement -