Fri, Jan 23, 2026
15 C
Dubai
Home Tags Murder Attempt

Tag: Murder Attempt

ബസിനുള്ളിൽ വധശ്രമം; ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്‌ക്കടിച്ചു- പ്രതി പിടിയിൽ

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്ത് കയറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി...

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്‌റ്റഡിയിൽ

കൊച്ചി: എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ (26) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നീനു ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. നീനുവിന്റെ...

പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നാലെ ജീവനൊടുക്കി യുവാവ്

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കമ്പിന്റെയും മഞ്‌ജുവിന്റേയും മകൾ അൽക്ക അന്ന ബിനുവിനാണ് (20) പരിക്കേറ്റത്. ഇന്ന്...

‘ഉപയോഗിച്ചത് ഉഗ്രവിഷമുള്ള പാമ്പിനെ’; പ്രതിക്കായി ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളെ ശല്യം ചെയ്‌തത് വിലക്കിയതിന് പിതാവിനെ പാമ്പിനെ കൊണ്ട് കടുപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് കസ്‌റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ കിച്ചു എന്ന ഗുണ്ട്...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; വെടിവെപ്പിൽ പരിക്ക്

ലഖ്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. യുപി സഹാരൻപൂരിൽ കാറിലെത്തിയ ആയുധധാരികളായ സംഘം ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു വെടിയുണ്ടകളാണ് ആസാദിന്റെ കാറിൽ പതിച്ചത്. ആദ്യ...

യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച കേസ്; മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കല അയിരൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്‌മിപ്രിയയാണ് അറസ്‌റ്റിലായത്‌. കേസിൽ ആകെ എട്ടു പ്രതികളാണ്...

ഗർഭിണിയായ മകളെ ചവിട്ടിക്കൊല്ലാൻ ശ്രമം; അച്ഛൻ അറസ്‌റ്റിൽ

കൊല്ലം: കടയ്‌ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്‌റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്‌ക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ...

കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം

തൃശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ ഏഴോടെയാണ് ഓടുന്ന കാറിൽ നിന്ന് ചെറായി സ്വദേശിയായ പ്രതീക്ഷയെ സുഹൃത്ത് കാറിൽ നിന്ന് തള്ളിയിട്ടത്. പരിക്കേറ്റ പ്രതീക്ഷയെ തൃശൂർ...
- Advertisement -