ബസിനുള്ളിൽ വധശ്രമം; ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്‌ക്കടിച്ചു- പ്രതി പിടിയിൽ

By Trainee Reporter, Malabar News
murder attempt in kozhikode
Rep. Image
Ajwa Travels

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്ത് കയറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം നൗഷാദിനെ (46) സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ (48) പോലീസ് അറസ്‌റ്റ് ചെയ്‌തു. വടകര റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ നൗഷാദിനെ പരിചയക്കാരനായ ഷഹീർ ബസിൽ വെച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന കണ്ടക്‌ടർ പ്രമോദ് ഇടപെട്ട് ഇവരെ പിടിച്ചു മാറ്റിയെങ്കിലും പ്രതി പിൻസീറ്റിനടിയിലെ ജാക്കി ലിവർ എടുത്ത് നൗഷാദിന്റെ തലക്കടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. തിങ്കളാഴ്‌ച നൗഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നിൽ വന്നുവെന്ന് പറഞ്ഞാണ് പ്രതി ഇയാളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

അതിനിടെ, പ്രതിയെ ഇന്നലെ രാത്രി തന്നെ പോലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസവും പുതിയ ബസ് സ്‌റ്റാൻഡിന് പുറത്ത് സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു.

Most Read| എകെ ശശീന്ദ്രന്റെ മന്ത്രിസ്‌ഥാനം തെറിക്കുമോ? തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE