Tag: News From Malabar
മലപ്പുറത്ത് ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: ജില്ലയിലെ മേൽമുറി ക്വാറിയിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി...
ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...
മണ്ണാർക്കാട് കോഴി ഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
പാലക്കാട്: മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയർഫോഴ്‌സ് നൽകുന്ന...
പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്.
ബർഷീനയുടെ മുൻ ഭർത്താവ്...
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. എട്ടു പേർക്ക് സാരമായി പരിക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടം ഉണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ്...
യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോഗമെന്ന് സംശയം
കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ്...
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം
കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...
അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു
മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...






































