Tag: News From Malabar
പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
പാലക്കാട്: കരിമ്പ മൂന്നേക്കറിന് സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ...
മഞ്ചേശ്വരത്ത് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു
കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം...
യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; മൂന്നുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്...
വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയ്‌ക്കായി തിരച്ചിൽ; ഉൾവനത്തിലേക്ക് തുരത്തും
വയനാട്: മേപ്പാടിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്. രണ്ട് കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രണ്ട് സംഘമായി ഉദ്യോഗസ്‌ഥർ വനത്തിലേക്ക്...
വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം...
ഷഹബാസ് വധക്കേസ്; പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിസ്‌ഥാനത്തുള്ള കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ജസ്‌റ്റിസ് ജോബിൻ സെബാസ്‌റ്റ്യൻ തള്ളിയത്.
കുട്ടികൾ പുറത്തിറങ്ങിയാൽ ക്രമസമാധാന...
മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ അബ്‍ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് കമഴ്‌ന്നുകിടക്കുന്ന...
മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട്: മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്ഗേഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും...






































