Tag: nipah kozhikode
നിപ സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്- പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ സാഹചര്യത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.
അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും...
സംസ്‌ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; കോഴിക്കോട് 14-കാരൻ ചികിൽസയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം....
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി,...
ഭീതിയുടെ കാലം ഒഴിയുന്നു; കോഴിക്കോട് ജില്ല നിപ വിമുക്‌തി പ്രഖ്യാപനം 26ന്
കോഴിക്കോട്: ജില്ലയുടെ നിപ വിമുക്‌തി പ്രഖ്യാപനം ഈ മാസം 26ന് നടക്കും. നിപ ഇൻക്യൂബേഷൻ കാലയളവ് പൂർത്തിയാവുകയാണ്. ഇതോടെ, രണ്ടാം തവണയും കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്‌ത്തിയ നിപാ കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ്...
വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചു; ആരോഗ്യമന്ത്രി
കോഴിക്കോട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ ഇ-മെയിൽ വഴി അറിയിച്ചതായും ആരോഗ്യമന്ത്രി...
നിപ; സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കി
കോഴിക്കോട്: ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതിന് ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. സെപ്‌റ്റംബർ 11നാണ് സാമ്പിളുകൾ അയച്ചത്. 12ന് നിപ സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ...
കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും
കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്‌തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....
നിപ; കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ പിൻവലിച്ചു
കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഫറോക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്...





































