Tag: palakkad news
ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്‌മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്.
തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിൽസയിലാണ്. ഇന്നലെ രാത്രിയിലാണ്...
കടുത്ത വിഭാഗീയത; സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു
പാലക്കാട്: വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഎം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ഈ മാസം 27, 28 തീയതികളിൽ നടത്തേണ്ടിയിരുന്ന സമ്മേളനമാണ് നിർത്തിവെച്ചത്. ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ കണ്ടെത്തിയ കടുത്ത വിഭാഗീയതയെ തുടർന്നാണ് നടപടി....
പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം
പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...
അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി
പാലക്കാട്: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പെന്ന് പരാതി. അഗളി, ഭൂതവഴി സ്വദേശികളായ ഏഴ് പേരാണ് അഗളി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരിൽ ഇന്ന് 6,15,000 രൂപയും അട്ടപ്പാടിയിലെ ആദിവാസികളടക്കം നൂറോളം പേരിൽ നിന്ന്...
അണക്കപ്പാറ ചെക്ക്‌പോസ്‌റ്റിൽ നിന്ന് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി
പാലക്കാട്: അണക്കപ്പാറയിലെ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന. ചെക്ക്‌പോസ്‌റ്റിൽ ഉണ്ടായിരുന്ന എക്‌സൈസ് വാഹനത്തിൽ നിന്ന് രണ്ട് ലിറ്റർ മദ്യം, 42 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അഞ്ച് മില്ലിഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു....
തെരുവ് നായകളുടെ ശല്യം രൂക്ഷം; വഴിനടക്കാൻ സാധിക്കാതെ പൊതുജനം
പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു....
മംഗലംഡാം പൈതലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ
പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന...
കാഞ്ഞിരപ്പുഴ ഉദ്യാനം; അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നു
പാലക്കാട്: ജില്ലയിലെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ എത്തുന്ന ആളുകൾക്ക് അതിക്രമിച്ചു കയറുന്നവരുടെ ശല്യം ഭീഷണിയാകുന്നതായി പരാതി. ഉദ്യാനത്തോട് ചേർന്നുള്ള ജലസേചന വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ രാവിലെ മുതൽ നിലയുറപ്പിക്കുന്ന ആളുകളാണ് സന്ദർശകർക്ക് ഭീഷണിയാകുന്നത്. ഇതോടെ...




































