Fri, Jan 23, 2026
22 C
Dubai
Home Tags Pravasilokam

Tag: pravasilokam

കുവൈത്തിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരിച്ചു- മലയാളികൾക്ക് ഉൾപ്പടെ പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കി മറ്റൊരു ദുരന്തവാർത്ത കൂടി. തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിനു മനോഹരൻ, സുരേന്ദ്രൻ...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...

വാണിജ്യ, വ്യവസായ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ മന്ത്രാലയം

ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ...

തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച്  കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ്...

മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കും, നാലുവർഷത്തെ ശമ്പളം നൽകും; കെജി എബ്രഹാം

കൊച്ചി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർ മരിച്ച സംഭവം അതീവ വേദനാജനകമെന്ന് എൻബിടിസി ഡയറക്‌ടർ കെജി എബ്രഹാം. സംഭവം ദൗർഭാഗ്യകരമാണ്. തങ്ങളുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം...

കുവൈത്ത് തീപിടിത്തം; പരിക്കേറ്റ മലയാളികളെല്ലാം അപകടനില തരണം ചെയ്‌തു

കുവൈത്ത് സിറ്റി/ തിരുവനന്തപുരം: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള മലയാളികളെല്ലാം അപകടനില തരണം ചെയ്‌തു. ചികിൽസയിലുള്ള 14 മലയാളികളിൽ 13 പേർ നിലവിൽ വാർഡുകളിലാണ്....
Etihad Airways

തിരുവനന്തപുരം-അബുദാബി പുതിയ രാജ്യാന്തര സർവീസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേഴ്‌സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്‌ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി...

ചേതനയറ്റ് ഒടുവിലവർ നാടണഞ്ഞു; നെഞ്ചുപൊട്ടി കേരളം

കൊച്ചി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തു. നടപടി...
- Advertisement -