വീണ്ടും വിസാ വിലക്കുമായി ഒമാൻ; മലയാളികൾക്ക് ഉൾപ്പടെ തിരിച്ചടി

ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

By Trainee Reporter, Malabar News
Visa
Rep. Image
Ajwa Travels

മസ്‌കത്ത്: വീണ്ടും വിസാ വിലക്കുമായി ഒമാൻ. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്‌ട്രീഷ്യൻ, വെയ്‌റ്റർ, പെയിന്റർ, കൺസ്‌ട്രക്ഷൻ, ടെയ്‌ലറിങ്, ലോഡിങ്, സ്‌റ്റീൽ ഫിക്‌സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികകൾക്ക് പുതിയ വിസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

സെപ്‌തംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. നിലവിൽ ഈ തസ്‌തികകളിലേക്ക് ആറുമാസത്തെ വിസാ വിലക്കാണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഒമാനിൽ നൂറിൽപ്പരം വിഭാഗങ്ങളിൽ വിസാ വിലക്ക് നിലവിലുണ്ട്.

സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പിലാക്കി വരുന്നത്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കി വരികയുമാണ്. ഈ മേഖലകളിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വിസാ നിയന്ത്രണം ഏർപ്പെടുത്തിയത്. സ്വദേശിവൽക്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താൻ മന്ത്രാലയം ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE