മസ്‌കത്ത്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സെക്‌ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
മുംബൈയിലേക്ക് സെപ്‌തംബർ രണ്ട് മുതലും ബെംഗളൂരുവിലേക്ക് ആറുമുതലും സർവീസുകൾ ആരംഭിക്കും. മുംബൈയിലേക്ക് ആഴ്‌ചയിൽ നാല് സർവീസുകളും ബെംഗളൂരുവിലേക്ക് രണ്ട് സർവീസുകളുമാണ് ഉണ്ടാവുക. ലൈറ്റ് ഫെയർ വിഭാഗത്തിൽ മുംബൈ സെക്‌ടറിൽ 19 റിയാലും ബെംഗളൂരു സെക്‌ടറിൽ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജിന് അധിക തുക യാത്രക്കാർ നൽകേണ്ടതുണ്ട്. ഇന്ത്യൻ സെക്‌ടറുകളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുകയാണ് സലാം എയർ. കഴിഞ്ഞ ആഴ്‌ചകളിൽ ആരംഭിച്ച ഡൽഹി, ചെന്നൈ സർവീസുകൾക്കൊപ്പം കേരളത്തിലെ കോഴിക്കോട് സെക്‌ടറിലും ഇന്ത്യയിലെ മറ്റു നഗരങ്ങളായ ഹൈദരാബാദ്, ജയ്‌പൂർ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കും മസ്‌കത്തിൽ നിന്ന് സർവീസുകളുണ്ടാകും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ