Fri, Jan 23, 2026
21 C
Dubai
Home Tags Rain in Kerala

Tag: Rain in Kerala

കൊക്കയാറിൽ കാണാതായവരിൽ കുട്ടികളും; കൂട്ടിക്കലിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു

കോട്ടയം: ജില്ലയിലെകൂട്ടിക്കൽ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്‌ളാപ്പള്ളി ഒട്ടാലങ്കൽ ക്‌ളാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്....

സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗൗരവതരമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലകളിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം....

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്ന തീയതി നീട്ടി. ഒക്‌ടോബർ 18 മുതൽ തുറക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതലാകും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുക....

കോട്ടയം ജില്ലയുടെ മലയോര മേഖല വെള്ളത്തിൽ; വാഹനങ്ങളുമായി പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം

കോട്ടയം: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം പൊങ്ങി. അതിരാവിലെ മുതൽ പെയ്‌ത...

പേമാരിയിൽ മുങ്ങി സംസ്‌ഥാനം; വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ്...

വരും മണിക്കൂറിലും ശക്‌തമായ മഴ, സൈന്യത്തെ വിന്യസിച്ചു; അതീവ ജാഗ്രത

തിരുവനന്തപുരം: പെരുമഴയിൽ മുങ്ങി സംസ്‌ഥാനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ...

പൂഞ്ഞാറിൽ കെഎസ്‌ആർടിസി മുങ്ങി; യാത്രക്കാർ സുരക്ഷിതർ

കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്‌ക്ക് മുന്നിൽ കെഎസ്‌ആർടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് പള്ളിയ്‌ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. ഒരാൾ പൊക്കത്തോളം വെള്ളം...

സംസ്‌ഥാനത്ത് പെരുമഴ; നദികൾ കരകവിഞ്ഞു, വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പല സ്‌ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ...
- Advertisement -