Fri, Jan 23, 2026
19 C
Dubai
Home Tags Sabarimala news

Tag: sabarimala news

ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്

കൊച്ചി: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ടുതൊഴിലാളികൾക്ക് ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന ബോർഡുകൾ അടക്കം ദേവസ്വം...

ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം. സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും...

ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി....

ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത...

ശബരിമലയിൽ സീസണിലെ ആദ്യ ആഴ്‌ചത്തെ വരുമാനം 6 കോടി

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശ‍‍ർക്കര വിവാദം ഇതുവരെ അപ്പം-അരവണ വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നാളികേരം ലേലത്തിൽ...

നിയന്ത്രണങ്ങളിൽ ഇളവ്; ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിൽ വർധന

പത്തനംതിട്ട: നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെയും, കാലാവസ്‌ഥ അനുകൂലമായതോടെയും ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധന. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ശേഷം അത് റദ്ദാക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....

പമ്പ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ജാഗ്രത നിർദ്ദേശം നൽകി കളക്‌ടർ

പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. സെക്കന്റിൽ 25 ക്യുമെക്‌സ്‌ മുതൽ 100 ക്യുമെക്‌സ്‌ വരെ വെള്ളം ഒഴുക്കിവിടും. ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം...

ശബരിമലയിലെ നിയന്ത്രണം നീക്കി; തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി

പത്തനംതിട്ട: പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിലവിൽ മഴ കുറഞ്ഞ് കാലാവസ്‌ഥ അനുകൂലമായതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഇതോടെ ശബരിമലയിൽ തീർഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. നിലയ്‌ക്കലിൽ നിന്നും...
- Advertisement -