ശബരിമല വരുമാനത്തിൽ വർധന; 14 കോടിയായി ഉയർന്നു

By Team Member, Malabar News
Sabarimala Revenue Crossed 14 Crores Now

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ശബരിമലയിൽ വരുമാനം ഉയർന്നു. നിലവിൽ 14 കോടിയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 3 ദിവസം കൊണ്ട് നാല് കോടി രൂപയാണ് വരുമാനത്തിൽ ലഭിച്ചത്. കൂടാതെ കാണിക്ക ഇനത്തിലും വർധന ഉണ്ടായതായി അധികൃതർ വ്യക്‌തമാക്കി.

അരവണ, അപ്പം വിതരണവും നാളീകേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ശബരിമലയിൽ നട തുറന്ന് 10 ദിവസം പിന്നിടുമ്പോൾ തന്നെ വരുമാനം 10 കോടി കവിഞ്ഞിരുന്നു. കൂടാതെ നിയന്ത്രണങ്ങളിൽ ഇളവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വരുമാനത്തിൽ ഇനിയും വർധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ശബരിമല വരുമാനം വലിയ രീതിയിൽ കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതും, കൂടുതൽ ആളുകൾ ശബരിമലയിൽ ദർശനത്തിന് എത്തിയതും. ഇതോടെയാണ് ഇപ്പോൾ വരുമാനത്തിൽ വർധന ഉണ്ടായത്.

Read also: ആലപ്പുഴയിൽ 9000ത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE