ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

By Staff Reporter, Malabar News
pamba-snanam-will-be-restarted
Representational Image
Ajwa Travels

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത നവീകരണം, നെയ്യഭിഷേകം, മറ്റ് വഴിപാടുകൾ തുടങ്ങിയ കാര്യങ്ങളുടെ നിലവിലെ പുരോഗതി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരിൽ നിന്ന് മന്ത്രി നേരിട്ട് ചോദിച്ചറിയും.

പുതിയ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ, ജില്ലാ കളക്‌ടർ ദിവ്യാ എസ് അയ്യർ, എഡിഎം അർജുൻ പാണ്ഡ്യൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയുടെ സന്ദർശനത്തിൽ ഒപ്പമുണ്ടാകും. അതേസമയം, മണ്ഡലകാല സീസണിലെ ആദ്യ ആഴ്‌ചത്തെ വരുമാനം 6 കോടി കടന്നത് ദേവസ്വം ബോർഡിന് ആശ്വാസമായി. കോവിഡ് കാലത്ത് മുൻ വർഷങ്ങളിലെ വരുമാനം ഗണ്യമായി കുറഞ്ഞത് ബോർഡിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.

Read Also: കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനം; കെഎസ്‍യു കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE