കൊച്ചി: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ടുതൊഴിലാളികൾക്ക് ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി.
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന ബോർഡുകൾ അടക്കം ദേവസ്വം ബോർഡിനോ അവരുടെ കരാറുകാർക്കോ ഇറക്കം. ഇത് തടയാൻ യൂണിയനുകൾക്ക് അവകാശമില്ല. ഇക്കാര്യം സംസ്‌ഥാന മേധാവി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പടെയുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
Also Read: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ