Fri, Jan 23, 2026
18 C
Dubai
Home Tags Taliban Attack

Tag: Taliban Attack

താലിബാൻ കാബൂളിൽ, അടിപതറി അഫ്‌ഗാൻ; സൈന്യത്തോട് പിൻമാറാൻ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിലെ സുപ്രധാന നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ രാജ്യത്തിന്റെ ഹൃദയഭാഗമായ കാബൂൾ വളഞ്ഞ് താലിബാൻ. അതിർത്തിയിൽ തമ്പടിച്ച താലിബാൻ ഭീകരർ നാല് വശങ്ങളിൽ നിന്നായി കാബൂളിലേക്ക് പ്രവേശിക്കുകയാണ്. കാബൂളിന് തൊട്ടടുത്തുള്ള ജലാലാബാദ് പട്ടണം...

രാജി വെക്കില്ല, താലിബാനെതിരെ പോരാടുമെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി

കാബൂള്‍: താലിബാന്‍ ആക്രമണത്തിൽ രാജ്യത്തെ സ്‌ഥിതിഗതികള്‍ അതീവ അപകടകരമായ അവസ്‌ഥയിലാണെന്ന് അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഗാനി. ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്‌ത വീഡിയോയിലൂടെയാണ് അഷറഫ് ഗാനി ജനങ്ങളോട് സംസാരിച്ചത്. "നിങ്ങളുടെ പ്രസിഡണ്ട് എന്ന നിലയില്‍...

അഫ്‌ഗാനിൽ സൈനിക സാന്നിധ്യം പാടില്ല; ഇന്ത്യക്ക് താലിബാന്റെ മുന്നറിയിപ്പ്

ദോഹ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്ത്യൻ സൈനിക സാന്നിധ്യം പാടില്ലെന്ന മുന്നറിയിപ്പ് നൽകി താലിബാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്‌താവ്‌ മുഹമ്മദ് സുഹൈൽ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്‌തമാക്കിയത്. 'ഇന്ത്യയുടെ...

അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണം; ബൈഡനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമ്പോൾ ബൈഡൻ ഉപാധികൾ വച്ചിരുന്നില്ല എന്നും ഇതേത്തുടർന്നാണ് താലിബാൻ അതിക്രമങ്ങൾ...

കാണ്ഡഹാറും താലിബാൻ ഭീകരരുടെ കയ്യിൽ; കാബൂൾ തൊട്ടടുത്ത്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ കീഴടക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തും താലിബാൻ പിടിച്ചെടുത്തിരുന്നു. ഹെറാത്തിലെ പോലീസ് ആസ്‌ഥാനം താലിബാന്റെ കൈകളിലാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ...

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണം; കേന്ദ്രം

ന്യൂഡെൽഹി: അഫ്ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണമെന്ന് കേന്ദ്രസർക്കാർ. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. താലിബാൻ ആക്രമണം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ മസര്‍ ഇ ഷെരീഫ് ലക്ഷ്യമിട്ടുള്ള...

മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പ്രവിശ്യകൾ; അഫ്ഗാനെതിരെ ആക്രമണം ശക്‌തമാക്കി താലിബാൻ

കാബൂള്‍: മൂന്ന് ദിവസത്തെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് താലിബാന്‍. ഏറ്റവും ഒടുവിൽ കുന്ദൂസ് നഗരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. കുന്ദൂസ് നഗരത്തിലെ പോലീസ് ആസ്‌ഥാനവും ജയിലും...

അഫ്‌ഗാൻ പ്രവിശ്യകളിൽ പിടിമുറുക്കി താലിബാൻ; പോരാട്ടം തുടരുന്നു

കാബൂള്‍: അഫ്‌ഗാൻ പ്രവിശ്യകളിൽ താലിബാന്‍ പിടി മുറുക്കുന്നു. അഫ്ഗാന്റെ നിയന്ത്രണത്തിലുള്ള സാരഞ്ച് മേഖലയിലെ നിമ്രൂസ് പ്രവിശ്യ പൂർണമായും താലിബാന്‍ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും...
- Advertisement -