Sun, Jan 25, 2026
22 C
Dubai
Home Tags Wayanad news

Tag: wayanad news

ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്താംമൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഫയർഫോഴ്‌സിനൊപ്പം ഡാമിൽ തിരച്ചിൽ...

തുടർച്ചയായ അടച്ചിടൽ; അമ്പലവയലിൽ പ്രതിഷേധം ശക്‌തം

അമ്പലവയൽ: ടിപിആർ നിരക്ക് കൂടിയതോടെ അമ്പലവയൽ ടൗൺ വീണ്ടും പൂട്ടി. മൂന്ന് മാസത്തിലേറെയായി അമ്പലവയൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോക്ക്‌ഡൗണും കണ്ടെയ്‌മെന്റ് സോണുമായി ഏറെക്കാലം വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ചതോടെ അമ്പലവയൽ...

ഹെർപ്പസ് വൈറസ് ബാധ; ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി

ഗുഡല്ലൂർ: കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞ സാഹചര്യത്തിൽ മുതുമല തെപ്പക്കാട് ആനപ്പന്തിയിലെ ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റു ആനകളിൽ...

വെള്ളമുണ്ടയിൽ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും വയനാട് സർക്കാർ മെഡിക്കല്‍...

വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ്

വയനാട്: ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ എന്ന ലക്ഷ്യവുമായാണ് വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. രണ്ടു...

കൃഷിയിടത്തിലെ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റു; കാട്ടാന ചരിഞ്ഞു

വയനാട്: അയ്യംകൊല്ലിക്ക് സമീപം വട്ടക്കൊല്ലിയിൽ കൃഷിയിടത്തിൽ സ്‌ഥാപിച്ചിരുന്ന സോളാർ വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കാടിറങ്ങിയ 4 വയസുള്ള കാട്ടാനക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വന്യ മൃഗങ്ങൾ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി...

അര്‍ബൻ സഹകരണ ബാങ്ക് കോഴ; രണ്ട് നേതാക്കളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ കോൺഗ്രസ്

ബത്തേരി: സുൽത്താൻ ബത്തേരി അര്‍ബൻ സഹകരണ ബാങ്ക് കോഴ വിവാദത്തിൽ ആരോപണ വിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്. മുൻ ഡിസിസി ട്രഷറർ കെകെ ഗോപിനാഥൻ, ബാങ്ക് ഭരണ സമിതി ചെയർമാൻ സണ്ണി ജോർജ്...

വന്യജീവി സങ്കേതവും ഉടൻ തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

വയനാട്: സംസ്‌ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ വയനാട് വന്യജീവി സങ്കേതവും ഉടൻ തുറക്കും. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും, നാളെയോ മറ്റെന്നാളോ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്നും...
- Advertisement -