വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കക്കട്ടിൽ എസ്എന്‍ കോളേജിലെ വിദ്യാർഥികളാണ് ഇവർ.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി