കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

By Desk Reporter, Malabar News
Karuvannur-Bank-Fraud

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ സെഷൻസ് കോടതി നീട്ടി. ഹരജി എന്ന് പരിഗണിക്കുമെന്ന് കോടതി പിന്നീട് അറിയിക്കും.

ബാങ്കിലെ കമ്മീഷൻ ഏജന്റായ കിരണിന്റെ അക്കൗണ്ടിലേക്ക് 46 വായ്‌പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. എന്നാൽ, ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്റെ വാദം.

നിലവിൽ ഒളിവിൽ കഴിയുന്ന കിരണിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആന്ധ്രയിലാണ് കിരൺ ഉള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിഗമനം.

Most Read:  ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE