ഗുഡല്ലൂർ: കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞ സാഹചര്യത്തിൽ മുതുമല തെപ്പക്കാട് ആനപ്പന്തിയിലെ ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റു ആനകളിൽ നിന്ന് മാറ്റി താമസിപ്പിച്ചു.
നിലവിൽ ആനകുട്ടികൾക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പരിശോധനയ്‌ക്ക് ശേഷം വനപാലകർ പറഞ്ഞു. ഒരുമാസത്തേക്കാണ് ആനക്കുട്ടികളെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ കാലയളവിൽ പുറമെ നിന്ന് ആരെയും ആനക്കുട്ടികളുടെ സമീപത്തേക്ക് കടത്തിവിടില്ല.
മുതുമല കടുവാ സങ്കേതത്തിൽ ആന്ത്രോക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞതിന്റെ സാഹചര്യത്തിൽ ആനപ്പന്തിയിലെ ആനകൾക്കും വനപാലകർ പ്രത്യേക നിരീക്ഷണം ഏർപ്പെടിത്തിയിട്ടുണ്ട്. അതേസമയം, ഹെർപ്പസ് വൈറസ് ബാധയുടെ ചികിൽസയ്‌ക്ക് ആവശ്യമായ മരുന്നുകൾ ആനപ്പന്തിയിലെ വെറ്ററിനറി വിഭാഗത്തിൽ സ്‌റ്റോക്ക് ചെയ്‌തതായി അധികൃതർ അറിയിച്ചു.
Read Also: പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും