വയനാട്: ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്താംമൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഫയർഫോഴ്‌സിനൊപ്പം ഡാമിൽ തിരച്ചിൽ നടത്തിയ തുർക്കി ജീവൻരക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്.
തരിയോട് പത്താം മൈൽ ബാണാസുര സാഗർ അണക്കെട്ടിന് സമീപം കുളിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ഡെനീനെ കാണാതായത്. തുടർന്ന് കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ഇന്നലെ ഏറെനേരം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. പിണങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ് മരിച്ച ഡെനിൻ.
Read Also: തലപ്പാടിയിൽ പ്രതിഷേധം; കർണാടക മുഖ്യമന്ത്രിയുടെ അതിർത്തി സന്ദർശനം റദ്ദാക്കി