മഞ്ചേശ്വരം: കർണാടക സർക്കാരിനെതിരെ തലപ്പാടിയിൽ നടക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് തലപ്പാടിയിൽ കർണാടക സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരം കർശനമാക്കിയത്.
സമരത്തെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ തലപ്പാടി സന്ദർശനം റദ്ദാക്കി. മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് ഇന്നലെ യുഡിവൈഎഫ് മഞ്ചേശ്വരം ഘടകത്തിന്റെ നേതൃത്വത്തിൽ കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ അതിർത്തി സന്ദർശനം റദ്ദാക്കിയത്.
ഇന്നലെ മുഖ്യമന്ത്രി അതിർത്തി സന്ദർശിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം രണ്ടു ഡോസ് വാക്‌സിനെടുത്തവർക്ക് കർണാടകയിലേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.
Read Also: തുടർച്ചയായ അടച്ചിടൽ; അമ്പലവയലിൽ പ്രതിഷേധം ശക്‌തം