രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും

By Team Member, Malabar News
Rahul Gandhi
രാഹുൽ ഗാന്ധി
Ajwa Travels

വയനാട്: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം ഇന്നും നാളെയും പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 1.45ന് മാനന്തവാടിയിലെ മഹാത്‌മാഗാന്ധി പ്രതിമയുടെ ഉൽഘാടനം രാഹുൽ ഗാന്ധി നിർവഹിക്കും.

ശേഷം 3 മണിയോടെ പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തിലെ കൂവളത്തോട് കുടിവെള്ളപദ്ധതിയും, 5 മണിക്ക് പൊൻകുഴി കാട്ടുനായ്‌ക്ക കോളനിയിലെ കുടിവെള്ള പദ്ധതിയും ഉൽഘാടനം ചെയ്യും. 6 മണിക്ക് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ യൂണിറ്റ് ഉൽഘാടനം ചെയ്‌ത്‌ ഫിസിയോതെറാപ്പി ഉപകരണങ്ങൾ കൈമാറും.

കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 11.45ന് പഞ്ചായത്തിലെ കാർഷിക ദിനാചരണച്ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ചൊവ്വാഴ്‌ചത്തെ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് ചൊവ്വാഴ്‌ചയും മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ ഗാന്ധി തിരികെ ഡെൽഹിയിലേക്ക് മടങ്ങുക.

Read also: മാനസ കൊലപാതകം; ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE