ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് പിന്തുണ പ്രഖ്യാപിച്ച് നടി താപ്‌സി പന്നു. ദിഷാ രവിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇപ്പോഴും പ്രതീക്ഷ മരിച്ചിട്ടില്ലെന്നാണ് താപ്‌സി ട്വീറ്റ് ചെയ്‌തത്.
ദിഷക്കെതിരായ തെളിവുകളില്‍ വ്യക്‌തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചതും ചൂണ്ടിക്കാണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറായ അതുല്‍ കസ്‌ബേക്കര്‍ എഴുതിയ ട്വീറ്റ് താപ്‌സി റിട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Hope is still alive 🙂 https://t.co/N5zmEKrTcJ
— taapsee pannu (@taapsee) February 24, 2021
നേരത്തെയും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും സമരക്കാരെ പിന്തുണച്ചവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചും താപ്‌സി രംഗത്ത് വന്നിട്ടുണ്ട്. ടൂൾകിറ്റ് കേസിൽ അറസ്‌റ്റിലായ ദിഷാ രവിക്ക് ഡെല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്‌ച ജാമ്യം അനുവദിച്ചിരുന്നു. രാജ്യദ്രോഹത്തിന് ദിഷക്കെതിരെ തെളിവില്ലെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്നായിരുന്നു ജാമ്യം.
Read also: ജാമ്യ കാലാവധി അവസാനിച്ചു; സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി






































