ന്യൂ ഡെൽഹി: സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ‘ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍ പഠിപ്പിച്ചിരിക്കണം.’ എന്ന ബിജെപി നേതാവിന്റെ പ്രസ്‌താവനക്ക് എതിരെയാണ് രാഹുല്‍ കടുത്ത നിലപാട് വ്യക്‌തമാക്കിയത്.
ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ബെയ്‌രിയ നിയോജക മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിംഗ് ആണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. ബലാൽസംഗത്തിന് ഉത്തരവാദി സര്‍ക്കാരല്ലെന്നും പെണ്‍കുട്ടികളെ സംസ്‌കാരത്തില്‍ വളര്‍ത്തണമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേന്ദ്ര സിംഗ് ഇങ്ങനെ പറഞ്ഞത്.
This is the filthy RSS male chauvinist mentality at work.
Men do the raping but women need to be taught good values.https://t.co/IfkRJw2IYD
— Rahul Gandhi (@RahulGandhi) October 4, 2020
കുട്ടികളില്‍ സംസ്‌കാരം വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. പെണ്‍മക്കളെ സംസ്‌കാരത്തില്‍ വളര്‍ത്തണം. എങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്‌താവന.
Read also: ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം