ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം

By Syndicated , Malabar News
Gang rape_Malabar news
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍ മഹാദേവ് നഗറിലെ ഖോഡിയാന്‍ കോളനിയില്‍ നാലംഗ സംഘം പെണ്‍കുട്ടിക്ക് ഉറക്കഗുളിക നല്‍കി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചത്. പ്രതികളിലൊരാള്‍ കുട്ടിയുടെ സുഹൃത്തായിരുന്നെന്നും ഇയാളാണ് കുട്ടിക്ക് ഉറക്കഗുളിക നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നാലാമത്തെ പ്രതിക്കായി തെരച്ചില്‍ വ്യാപകമാക്കിയെന്ന് ഡി.എസ്.പി ജഡേജ അറിയിച്ചു.

അതേസമയം ഗുജറാത്തില്‍ തുടര്‍ച്ചയായി സ്‍ത്രീകള്‍ക്ക് നേരയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ‘ഗുജറാത്തിലും ഹത്രസ് ആവര്‍ത്തിക്കുന്നു’ എന്ന് ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. യു.പിയിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ദേശീയ നേതാക്കളടക്കം നിരവധിപേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Read also: എന്‍ഡിഎയില്‍ ഭിന്നതരൂക്ഷം, ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE