ന്യൂഡെല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടരുന്നു, യോഗത്തിന്റെ അവസാന ദിവസമായ ഇന്ന് നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. ബംഗാളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.
നേരത്തെ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കേരളം ഘടകം തീരുമാനം മാറ്റാന്‍ തയ്യാറായതായി സൂചനകള്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാവും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ അതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ അസാധാരണ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ സര്‍ക്കാരിനും പാര്‍ട്ടി സംസ്‌ഥാന ഘടകത്തിനും പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി സ്വീകരിച്ചത്.
നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതിനെ ഗൗരവത്തോടെ കാണണമെന്ന് കമ്മിറ്റി വിലയിരുത്തി.
Read Also: യമുനാ നദിയിൽ മലിനീകരണ തോത് ഉയര്‍ത്തി ഖരമാലിന്യങ്ങള്‍; തലസ്‌ഥാനത്ത് ശുദ്ധജല ക്ഷാമം