തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം. കെ രാജന് റവന്യൂ വകുപ്പും പി പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജിആര്‍ അനിലിന് ഭക്ഷ്യമന്ത്രി സ്‌ഥാനവും ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവുമാണ് ലഭിച്ചത്.
സിപിഐയില്‍ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. കൂടാതെ പിളര്‍പ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറാണ്.
Read Also: സത്യപ്രതിജ്‌ഞാ ചടങ്ങ്; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചു






































