പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു

By Staff Reporter, Malabar News
M_gangadharan_death
Ajwa Travels

മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപം ഉൾപ്പെടെ വിവിധ വിഷയങ്ങൾ മലയാളികൾക്ക് മുൻപിൽ എത്തിച്ച ചരിത്രകാരനായിരുന്നു ഡോ. എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ച് രാജ്യത്ത് പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ തിരുത്തിയത് ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളായിരുന്നു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933ലാണ് എം ഗംഗാധരന്റ ജനനം. 1954ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിഎ (ഓണേഴ്‌സ്) കരസ്‌ഥമാക്കി. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) കേന്ദ്രസര്‍ക്കാര്‍ സ്‌ഥാപനത്തില്‍ ഓഡിറ്ററായിരിക്കെയാണ് അധ്യാപക ജോലിയിലേക്ക് തിരിഞ്ഞത്. കോഴിക്കോട് ഗവ ആർട്‌സ് ആന്‍ഡ് സയന്‍സ് കോളേജടക്കം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായി.

ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച പഠനങ്ങളെഴുതി. മലബാര്‍ റെബല്യന്‍ 192122 എന്ന അദ്ദേഹത്തിന്റെ പഠനം മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് വിലയിരുത്തി. അതേവരെ അഭ്യൂഹങ്ങളിലും കെട്ടുകഥകളിലും ചുറ്റിപ്പിണഞ്ഞ് കിടന്ന മലബാര്‍ കലാപത്തെ ആധികാരികമായി രേഖകള്‍ സഹിതം ഇദ്ദേഹമാണ് വിലയിരുത്തിയത്.

കലാപത്തിലെ വര്‍ഗീയമായ ദിശതെറ്റലും ചൂണ്ടിക്കാട്ടിയത് ഡോ. ഗംഗാധരനാണ്. ഇത് കൂടാതെ മാപ്പിള പഠനങ്ങള്‍ എന്ന പുസ്‌തകത്തിലും ഇദ്ദേഹം മലബാറിലെ മാപ്പിളമാരെക്കുറിച്ച് വിശദമായ പഠനങ്ങള്‍ അവതരിപ്പിച്ചു. രണ്ട് തവണ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കേരളത്തിലെ ചരിത്രകാരന്‍മാരിലെ മതേതര മുഖമായിരുന്നു ഡോ. എം ഗംഗാധരൻ.

Read Also: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE