കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസിന് നൽകിയ 33 പേജുള്ള മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
നേരത്തെ ഇതേ ആവശ്യവുമായി സ്വപ്‌ന സുരേഷ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു. സീൽഡ് കവറിൽ നൽകിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയത്. എന്നാൽ കസ്‌റ്റംസ് ആക്റ്റ് 108 പ്രകാരം പ്രതി നൽകിയ മൊഴിയുടെ പകർപ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നും കേസ് നടപടികൾക്കായി ഇത് ലഭ്യമാക്കേണ്ടതുണ്ട് എന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ സ്വപ്‌ന സുരേഷ് പറയുന്നത്.
National News: മഹാരാഷ്‌ട്രയിൽ അടച്ചിടല്‍ ഈ മാസം 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും