മഹാരാഷ്‌ട്രയിൽ അടച്ചിടല്‍ ഈ മാസം 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍ നല്‍കും

By Staff Reporter, Malabar News
malabarnews-mah
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കണ്ടൈന്‍മെന്‍ സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനും ഇതോടൊപ്പം തീരുമാനം എടുത്തു.

ഒക്റ്റോബർ 5 മുതല്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ ഭാഗികമായി തുറക്കാം. ഒരേ സമയം പകുതി പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ അനുവദിക്കുകയുള്ളൂ. മുംബൈ നഗരത്തിലെ പ്രശസ്‌തമായ ഡബ്ബാവാലകള്‍ക്ക് പ്രാദേശിക ട്രെയിനുകൾ ഉപയോഗപ്പെടുത്താനുള്ള അനുമതിയും പുതുക്കിയ ഉത്തരവിലുണ്ട്.

പൂനെയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. മേഖലയില്‍ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന് ഉള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിന്‍ സര്‍വീസുകള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീണ്ടും ആരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മെട്രോ സര്‍വീസ് നിലവിലെ സ്ഥിതിയില്‍ ആരംഭിക്കാന്‍ സാധ്യതയില്ല.

Read Also: കാര്‍ഷിക നിയമം; മഹാരാഷ്‌ട്രയില്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE